ഹൃദയം തൊടുന്ന മനോഹരമായ കൃഷ്ണ ഭക്തിഗാനവുമായി പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി…

വ്യത്യസ്തമായ സ്വരമാധുരിയും ആലാപന ശൈലിയുമുള്ള അനുഗ്രഹീത കലാകാരിയാണ് നമ്മുടെ വൈക്കം വിജയലക്ഷ്മി. പാടിയ ഗാനങ്ങൾ ഇന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയും അത് പല വേദികളിൽ പ്രിയ ഗായകർ ഏറ്റ് പാടുകയും ചെയ്യുന്നു. സിനിമകളിലെ പാട്ടുകളെ പോലെ തന്നെ നല്ല ആൽബം ഗാനങ്ങളും വൈക്കം വിജയക്ഷ്മി പാടിയിട്ടുണ്ട്.

അല്ലിയാമ്പൽ കടവിലന്ന് അരയ്ക്കു വെള്ളം എന്ന ഗാനത്തിൻ്റെ സംഗീത സംവിധായകനായ ശ്രീ.ജോബ് മാഷിൻ്റെ മകനായ അജയ് ജോസഫിൻ്റെ സംഗീതത്തിൽ വൈക്കം വിജയലക്ഷ്മി പാടിയ ഈ കൃഷ്ണ ഭക്തിഗാനം ആസ്വദിക്കാം. സന്തോഷ് വലിയകാവ് എന്ന അനുഗ്രഹീത കലാകാരൻ്റെ ഭക്തിസാന്ദ്രമായ ഗാനരചനയും അതിന് അനുയോജ്യമായ ഈണവും ആലാപനവും ഒത്തു ചേർന്നപ്പോൾ ഈ ഗാനം വളരെ മനോഹരമായി.