കസ്തൂരി മണക്കുന്നല്ലോ.. മനോഹരമായ പുല്ലാങ്കുഴൽ വാദനവുമായി ഒരു അനുഗൃഹീത കലാകാരി…

മലയാളികളുടെ മനസ്സിൽ എക്കാലവും നിറഞ്ഞ് നിൽക്കുന്ന ഒരു അനശ്വര ഗാനമിതാ അതിമനോഹരമായ പുല്ലാങ്കുഴൽ സംഗീതത്തിലൂടെ ആസ്വദിക്കാം. കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന് തുടങ്ങുന്ന ഗാനം നീരജ ഷാജി എന്ന പെൺകുട്ടിയാണ് ഓടക്കുഴലിൽ മനോഹരമായി വായിക്കുന്നത്. ഈ അനുഗൃഹീത കലാകാരിയുടെ പ്രകടനം ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക.

അച്ഛനായ ഷാജി കേശവിൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് മകൾ നീരജയുടെ ഈ പുല്ലാങ്കുഴൽ വാദനത്തിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂവായിരത്തിലധികം ആളുകൾ ഈ വീഡിയോ ഇതുവരെ ഷെയർ ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സാറിൻ്റെ വരികൾക്ക് എം.കെ.അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് ദാസേട്ടനായിരുന്നു. നീരജയുടെ വേണുനാദത്തിൽ ഇതാ നിങ്ങൾക്കായി

Scroll to Top