പൂമുത്തോളെ പാട്ടുമായി രഞ്ജിൻ രാജ്..അമ്മയെ സ്നേഹിക്കുന്നവരുടെ കണ്ണ് നിറഞ്ഞ് പോകുന്ന നിമിഷം

മലയാളികളുടെ ഹൃദയം കീഴടക്കിയ ഒരു ഗാനമാണ് പൂമുത്തോളെ. ജോജു ജോർജ്ജ് പ്രധാന വേഷത്തിലെത്തിയ ജോസഫ് എന്ന സിനിമയിലെ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. വിജയ് യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡും ഈ ഗാനത്തിലൂടെ ലഭിക്കുകയുണ്ടായി. അജീഷ് ദാസൻ്റെ ഗാനരചനയ്ക്ക് രഞ്ജിൻ രാജായിരുന്നു സംഗീതം നൽകിയത്.

സീ കേരളത്തിൻ്റെ മ്യൂസിക് റിയാലിറ്റി ഷോ ആയ സരിഗമപ വേദിയിൽ ഈ ഗാനത്തിൻ്റെ സംഗീത സംവിധായകനായ രഞ്ജിൻ രാജ് അതിഥിയായി പങ്കെടുത്ത ഈ നിമിഷം നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ഒരു എപ്പിസോഡ് കണ്ടാൽ അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന ആരുടെയും കണ്ണുകൾ അറിയാതെ നിറഞ്ഞ് പോകും. എല്ലാ അമ്മമാർക്കും വേണ്ടിയുള്ള ഒരു സ്നേഹ സമർപ്പണമാണ് ഈ ഗാനം.