തുളസിക്കതിർ നുള്ളിയെടുത്ത്.. മൃദംഗം വായിച്ചു കൊണ്ട് ഗംഭീരമായി പാടുന്ന ഒരു കൊച്ചു മിടുക്കൻ

തൃശ്ശൂർ ജില്ലയിലെ മുക്കാട്ടുക്കര സ്വദേശിയായ കൊച്ചു മിടുക്കൻ അഭിഷേകിൻ്റെ ഒരു മനോഹരമായ പെർഫോമൻസ് കാണാം. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന് തുടങ്ങുന്ന ഗാനം മൃദംഗം വായിച്ചു കൊണ്ടാണ് ഈ മിടുക്കൻ പാടുന്നത്. വ്യത്യസ്തമായ ഈ കലാപ്രകടനം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു.

മേശയിൽ താളം പിടിച്ച് പാട്ട് പാടി നേരത്തെ തന്നെ സോഷ്യൽ മീഡിയ വഴി തരംഗമായ കൊച്ചു കലാകാരനാണ് അഭിഷേക്. അന്ന് ഒത്തിരി ആളുകൾ ഈ മോനെ അഭിനന്ദിച്ചിരുന്നു. കോമഡി ഉത്സവം പ്രോഗ്രാമിലും അഭിഷേകിന് പങ്കെടുക്കാൻ സാധിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മികച്ച ഒരു പ്രകടനവുമായി നിങ്ങൾക്ക് മുന്നിൽ എത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top