ഒന്ന് കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹര ഗാനവുമായി അഭിജിത്തും മിഥിലയും

മകളെ ചെന്തീമലരെ എന്ന് തുടങ്ങുന്ന മനോഹരമായ ഈ ഗാനം നമ്മളെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അനുഗ്രഹീത ഗായകരായ അഭിജിത് കൊല്ലവും മിഥിലയും ചേർന്ന് എത്ര ഫീലോടെയാണ് പാടിയിരിക്കുന്നത്. രണ്ട് പേരുടെയും ആലാപനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഒരിക്കൽ കേട്ടാൽ മനസിൽ തങ്ങി നിൽക്കുന്ന ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയുമുണ്ടാകട്ടെ.

ഇങ്ങിനെയുള്ള ഹൃദയസ്പർശിയായ പാട്ടുകൾ കേൾക്കാനാണ് ഓരോ മലയാളികളും ആഗ്രഹിക്കുന്നത്. രചനയുടെ മനോഹാരിതയും, സംഗീതത്തിൻ്റെ മാന്ത്രികതയും, വശ്യമായ ആലാപനവും ഒത്തു ചേർന്നപ്പോൾ ഈ ഗാനം ഗംഭീരമായി. ഈ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് അൻ്റണി പോൾ കീരമ്പിള്ളിയാണ്. സംഗീതം പകർന്നത് അജയ് ജോസഫ്. ഇതുവരെ രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടു കഴിഞ്ഞ ഈ വീഡിയോ സോങ്ങ് ഇതാ നിങ്ങൾക്കായി.