മലയാളികൾ നെഞ്ചിലേറ്റിയ കൊച്ചു ഗായിക സനിഗ മോൾക്ക് സമ്മാനവുമായി കേരള സർക്കാർ

ലോക മലയാളികളുടെ ഹൃദയം കവർന്ന കൊച്ചു പാട്ടുകാരി സനിഗ മോൾക്ക് ഇതാ കേരള സർക്കാരിൻ്റെ സമ്മാനം. വർഷങ്ങളായി വാടക വീട്ടിൽ താമസിച്ച് വരുന്ന സന്തോഷിനും കുടുംബത്തിനും കേരള സർക്കാർ വീട് വച്ച് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീൻ റൈറ്റ്റി വിഷൻ ന്യൂസ് ചാനലിനോട് പറഞ്ഞു. റൈറ്റ് വിഷൻ ന്യൂസ് ചാനലിലൂടെയാണ് സനിഗ മോളെയും കുടുംബത്തെയും പുറം ലോകമറിഞ്ഞത്.

ജീവിത പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ കുറിച്ചുള്ള വാർത്ത റൈറ്റ് വിഷൻ ന്യൂസ് ചാനലിലൂടെ പുറത്ത് വന്നപ്പോൾ നിരവധി പേരാണ് അത് ഏറ്റെടുത്ത് വൈറലാക്കിയത്. അപാരമായ സംഗീത വൈഭമുള്ള ഈ കൊച്ചു പാട്ടുകാരിയിലൂടെ ഈ കുടുംബത്തിൻ്റെ ഏറെ നാളത്തെ ആഗ്രഹമാണ് പൂവണിയാകാൻ പോകുന്നത്. ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദവും, കഴിവും ഈ മോളെ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ.