സനിഗ മോൾക്ക് സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.മോഹൻ സിത്താര

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സനിഗയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റൈറ്റ് വിഷൻ ചാനലിൻ്റെ വാർത്തയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തിലേറ്റിയ ഈ കൊച്ചു വാനമ്പാടിയെ കുറിച്ച് പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര പറഞ്ഞ വാക്കുകൾ കേൾക്കാം. റൈറ്റ് വിഷൻ ന്യൂസ് ചാനലിന് വേണ്ടി അദേഹം നൽകിയ പ്രത്യേക അഭിമുഖം.

സനിഗ മോളുടെ പാട്ട് കേട്ടപ്പോൾ തനിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും പറയാൻ വാക്കുകൾ കിട്ടാതായെന്നും മോഹൻ സിത്താര പറയുന്നു. അത്രയും പെർഫഷനോടെയാണ് ഈ കൊച്ചു മോൾ പാടുന്നത്. മുതിർന്ന ഗായകർ പാടുന്നത് പോലെയാണ് സനിഗമോൾ ഗാനങ്ങൾ ആലപിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ജയകുമാർ ആദ്യമായി സംവിധായകനാകുന്ന ഒരു പുതിയ ചിത്രത്തിൽ സനിഗ മോളെ പാടിപ്പിക്കുമെന്ന് ശ്രീ.മോഹൻ സിത്താര പറഞ്ഞു.