കേൾക്കാൻ ഏറെ ഇഷ്ടമുള്ള ആ പഴയ നാടക ഗാനം ഈ കൊച്ചു വാനമ്പാടി പാടി തകർത്തു….

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് താമസിക്കുന്ന അഞ്ജന മോൾ പാടിയ ഈ നാടക ഗാനം എല്ലാവരും ഒന്ന് കേൾക്കണേ. ഈ കുഞ്ഞ് പ്രായത്തിൽ തന്നെ ഇത്രയും മനോഹരമായി പാടാൻ കഴിവുള്ള അഞ്ജന മോളെ നമുക്ക് ലൈക്കും ഷെയറും നൽകി പ്രോത്സാഹിപ്പിക്കാം. പരമാവധി ആളുകളിലേയ്ക്ക് ഈ വീഡിയോ എത്തിക്കുക. യൂട്യൂബിൽ ഇതിനകം രണ്ട് ലക്ഷത്തിലധികം ആളുകൾ മോളുടെ ഈ വീഡിയോ കണ്ട് കഴിഞ്ഞു.

2018 ൽ ഫ്ലവേഴ്സ് ടിവിയുടെ ജനപ്രിയ പ്രോഗ്രാമായ കോമഡി ഉത്സവത്തിൽ അഞ്ജന പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തിരുന്നു. വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ എന്ന് തുടങ്ങുന്ന നാടക ഗാനമാണ് അഞ്ജന ആലപിക്കുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് വേണ്ടി ശ്രീ.ഒ.എൻ.വി.കുറുപ്പ് രചിച്ച് ദേവരാജൻ മാഷാണ് സംഗീതം നൽകിയത്.കെ.പി.എ.സി സുലോചനാമ്മ ആയിരുന്നു ഈ ഗാനം പാടിയത്.