മോഹം കൊണ്ടു ഞാൻ.. അനുഗൃഹീത ഗായിക ലക്ഷ്മിയുടെ മനോഹര ശബ്ദത്തിൽ ഇതാ കേൾക്കാം…

സ്വരമാധുരി കൊണ്ടും വശ്യമായ ആലാപനത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന ഒരു അനുഗൃഹീത ഗായികയാണ് ലക്ഷ്മി. ഏത് ഗാനങ്ങളും അതിമനോഹരമായി പാടാൻ കഴിവുള്ള ലക്ഷ്മി മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതലാണ് സംഗീതം പഠിച്ച് തുടങ്ങിയത്. സംഗീത സംവിധായകനായ ശ്രീ.എം.ജയചന്ദ്രൻ്റെ അഭിനന്ദനവും ഈ ഗായികയ്ക്ക് ലഭിച്ചിരുന്നു.

രണ്ട് വർഷം മുമ്പ് പാടിയ ഒരു ഗാനത്തിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം ലക്ഷ്മി തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവെയ്ക്കുകയുണ്ടായി. മോഹം കൊണ്ടു ഞാൻ എന്ന് തുടങ്ങുന്ന ഏവരുടെയും ഇഷ്ട ഗാനമാണ് ലക്ഷ്മി ആലപിച്ചിരിക്കുന്നത്. ജാനകിയമ്മ പാടിയ വേർഷൻ ലക്ഷ്മി സുന്ദരമായി തന്നെ പാടിയിരിക്കുന്നു. കോന്നിയൂർ ഭാസിൻ്റെ ഗാനരചനയ്ക്ക് ജോൺസൻ മാഷായിരുന്നു സംഗീതം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top