ശ്രീരാഗമോ… ഗായക ദമ്പതികളായ സിബിൻ കുമ്പളവും ഷേണിഷയും ചേർന്ന് പാടിയപ്പോൾ

പാട്ടുകാരായ ഭാര്യയും ഭർത്താവും ചേർന്ന് മനോഹരമാക്കിയ ഒരു ഗാനം ഇതാ സംഗീതത്തെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ടവർക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരായ സിബിൻ കുമ്പളവും ഭാര്യ ഷേണിഷയും ചേർന്നാണ് ശ്രീരാഗമോ എന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.

രണ്ട് പേർക്കും ദൈവം നൽകിയ പാടാനുള്ള ഈ കഴിവിന് എല്ലാവിധ പ്രോത്സാഹനവും നമ്മൾ നൽകേണ്ടതാണ്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകൾ ഈ പാട്ട് വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നു. ചെറു പുഞ്ചിരിയോടെ ഇരുവരും ആസ്വദിച്ച് പാടുന്നത് കാണാനും കേൾക്കാനും ഏറെ മനോഹരമായിരിക്കുന്നു. ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഈ ഗായക പ്രതിഭകൾക്ക് എല്ലാവിധ ആശംസകളും.

Scroll to Top