മെല്ലെ മെല്ലെ മുഖപടം എന്ന മനോഹര ഗാനം പ്രേംരാജും മകൻ സൂര്യനാരായണനും ചേർന്ന് പാടിയപ്പോൾ

ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിങ്ങർ റിയാലിറ്റി ഷോയിലൂടെ ആസ്വാദക ലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കൊച്ചു ഗായകൻ സൂര്യനാരായണനും അച്ഛനായ പ്രേംരാജും ചേർന്ന് പാടിയ ഒരു മനോഹര ഗാനം ആസ്വദിക്കാം. രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോ ആണിത്. യൂട്യൂബിൽ ഏകദേശം 12 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതുവരെ കണ്ട് കഴിഞ്ഞു.

ശ്രീ.ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം എന്ന സിനിമയിൽ ഗന്ധർവ്വ ഗായകനായ ദാസേട്ടൻ പാടിയ മെല്ലെ മെല്ലെ മുഖപടം എന്ന ഗാനമാണ് അച്ഛനും മകനും കൂടി ആലപിച്ചത്. ശ്രീ.ഒ.എൻ.വി.കുറുപ്പിൻ്റെ കാവ്യസുന്ദരമായ ഗാനരചനയ്ക്ക് പ്രിയ സംഗീത സംവിധായകൻ ജോൺസൻ മാഷിൻ്റെ അതിമനോഹരമായ സംഗീതം. പ്രേംരാജിൻ്റെയും സൂര്യനാരായണൻ്റെയും ശബ്ദത്തിൽ കേൾക്കാം.