അമ്മയുടെ സ്വരമാധുരിയും ആലാപനവും എത്ര മനോഹരം.. ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ ഉൾപ്പെടെയുള്ള നിരവധി കലാപ്രതിഭകളുടെ കഴിവുകൾ നമ്മൾ ദിനംപ്രതി നവമാധ്യമങ്ങളിലൂടെ ആസ്വദിക്കുകയും ഷെയർ ചെയ്ത് വൈറലാക്കാറുമുണ്ട്. ചില പ്രകടനങ്ങൾ നമ്മളെയെല്ലാം അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെടുത്തുന്നവയുമാണ്. ഇവിടെയിതാ പ്രായമെത്ര കഴിഞ്ഞാലും പാട്ടിൽ പിന്നോട്ടല്ല താനെന്ന് തെളിയിക്കുകയാണ് സൂനമ്മയുടെ ഒരു ഗാനം.

ആർക്കും കേൾക്കുമ്പോൾ തന്നെ പ്രത്യേക ഇഷ്ടം തോന്നുന്ന ശബ്ദമാധുരി കൊണ്ട് അനുഗൃഹീതയായ സൂനമ്മ മലർക്കൊടി പോലെ എന്ന ഗാനം മധുരമായി ആലപിക്കുന്നത് ഒന്ന് കേൾക്കുക. ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്ന ഈ അമ്മയെ ചെറുപ്പക്കാലത്ത് ആരെങ്കിലും ഉയർത്തി കൊണ്ടു വരാൻ ഉണ്ടായിരുന്നെങ്കിൽ മികച്ച ഒരു ഗായികയെ തന്നെ നമുക്ക് ലഭിച്ചേനെ. ഇതാ ആസ്വദിക്കാം സൂനമ്മയുടെ മനോഹരമായ ആലാപനം.

Scroll to Top