ദാസേട്ടൻ പാടി അനശ്വരമാക്കിയ പ്രമദവനം എന്ന ഗാനമിതാ ലിബിൻ്റെ മനോഹര ശബ്ദത്തിൽ

ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ പ്രമദവനം എന്ന മനോഹരമായ ഗാനം സീ കേരളം ചാനലിൻ്റെ മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ സരിഗമപ വേദിയിൽ ലിബിൻ അസാധ്യമായി ആലപിച്ച ആ സുന്ദര നിമിഷം ഇതാ വീണ്ടും നിങ്ങൾക്കായി. അനുഗൃഹീത ശബ്ദവും അനായാസമായി പാടാനുള്ള കഴിവും ഒത്തു ചേർന്ന ലിബിൻ്റെ ഈ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.

സരിഗമപ വേദിയിൽ മനോഹര ഗാനങ്ങൾ ആലപിച്ച് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഇഷ്ട ഗായകനായി മാറിയ ലിബിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടിയ പ്രമദനം മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. ലിബിൻ്റെ മാസ്മരികമായ ശബ്ദത്തിൽ ഇതാ ഈ ഗാനം ആസ്വദിക്കാം.