നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ.. മനം കവരുന്ന അതിമനോഹരമായ ആലാപനവുമായി ശ്വേത അശോക്

നീലക്കടമ്പ് എന്ന മലയാള ചിത്രത്തിലെ നീലക്കുറിഞ്ഞികൾ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് ഒരു കിടിലൻ കവർ വേർഷനുമായി പ്രിയ ഗായിക ശ്വേത അശോക്. പുഞ്ചിരി തൂകി സുന്ദരമായ ശബ്ദമാധുരിയിൽ ശ്വേത ഈ ഗാനം പാടുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക അനുഭൂതിയാണ്. റിയാലിറ്റി ഷോകളിലൂടെ സംഗീത ലോകത്ത് ശ്രദ്ധേയയായ ശ്വേതയുടെ ശബ്ദത്തിൽ ഇതാ ആസ്വദിക്കാം.

കെ.ജയകുമാർ എഴുതിയ മനോഹരമായ വരികൾക്ക് മലയാളത്തിൻ്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്രൻ മാഷായിരുന്നു സം‌ഗീതം നൽകിയത്. സിനിമയിൽ നമ്മുടെ വാനമ്പാടി ചിത്ര ചേച്ചിയായിരുന്നു ഈ ഗാനം ആലപിച്ചത്. മധുരസ്വരത്താൽ സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന ശ്വേതയുടെ ഈ വശ്യമായ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.