ഒരിടത്ത് ജനനം ഒരിടത്ത് മരണം.. പഴയകാല അനശ്വര ഗാനവുമായി മോഹനേട്ടൻ

തലയ്ക്ക് മീതെ ശൂന്യാകാശം എന്ന ഗാനം പാടി സമൂഹമാധ്യമങ്ങളിൽ തരംഗമായ മോഹനൻ ചേട്ടൻ ഇതാ മറ്റൊരു മനോഹര ഗാനവുമായി നമുക്ക് മുന്നിൽ എത്തുകയാണ്. പാടാനായി അദ്ദേഹം തിരഞ്ഞെടുക്കുന്ന ഗാനങ്ങൾ എത്ര മനോഹരമാണ്. പ്രായം തളർത്താത്ത ഈ പാട്ടുകാരൻ്റെ ആലാപനത്തിന് പ്രിയ ആസ്വാകർ നല്ല കമൻ്റുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നു.

ഹൃദയസ്പർശിയായ ഈ ഗാനങ്ങൾ മോഹനൻ ചേട്ടനെ പോലെയുള്ള അനുഗ്രഹീത ഗായകർ മനോഹരമായി പാടുന്നത് തീർച്ചയായും സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. എ.വിൻസൻ്റിൻ്റെ സംവിധാനത്തിൽ പ്രേം നസീർ, സത്യൻ, മധു, ഷീല തുടങ്ങിയ നമ്മുടെ ഇഷ്ട താരങ്ങൾ അഭിനയിച്ച അശ്വമേധം എന്ന സിനിമയിൽ ദാസേട്ടനാണ് ഈ ഗാനം ആലപിച്ചത്. വയലാർ രാമവർമ്മയുടെ വരികൾക്ക് ദേവരാജൻ മാഷായിരുന്നു സംഗീതം നൽകിയത്.