സ്വാമിനാഥ പരിപാലയ..കൊട്ടി പാടി തകർത്ത് സുമേഷ് അയിരൂർ.. ഇത് ലാലേട്ടനുള്ള പിറന്നാൾ സമ്മാനം..

ഒരേ സമയം താളം പിടിച്ചു കൊണ്ട് പാട്ട് പാടി നമ്മളെയെല്ലാം അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒരു ഗായകനാണ് സുമേഷ് അയിരൂർ. ഇദ്ദേഹത്തിൻ്റെ അത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമ ഉൾപ്പെടെയുള്ള ചാനലുകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള ഒരു കലാപ്രതിഭയാണ് സുമേഷ് അയിരൂർ.

മലയാളത്തിൻ്റെ മഹാനടൻ ശ്രീ.മോഹൻലാലിന് സുമേഷ് ഒരു വ്യത്യസ്തമായ പിറന്നാൾ സമ്മാനം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രം സിനിമയിൽ എം.ജി.ശ്രീകുമാർ ആലപിച്ച് ലാലേട്ടൻ തകർത്തഭിനയിച്ച സ്വാമിനാഥ പരിപാലയ എന്ന ഗാനത്തിൻ്റെ കുറച്ചു ഭാഗം ഇതാ സുമേഷ് അയിരൂർ കൊട്ടിപാടി അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

Scroll to Top