ഈറൻമേഘം പൂവും കൊണ്ട്.. ലാലേട്ടന് പിറന്നാൾ ആശംസകളോടെ വിധുപ്രതാപ് പാടിയ സുന്ദര ഗാനം

മലയാളത്തിൻ്റെ നടനവിസ്മയം പ്രിയപ്പെട്ട മോഹൻലാലിന് ഇന്ന് ജന്മദിനം. ചിരിപ്പിച്ചും കരയിപ്പിപ്പിച്ചും ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നമ്മളെ അദ്ഭുതപ്പെടുത്തിയ മഹാനടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾക്കൊപ്പം ആയൂരാരോഗ്യ സൗഖ്യവും നേരുന്നു. ഈ മഹാനടന് പാട്ടിലൂടെ ഒരു പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് പ്രിയ ഗായകൻ വിധുപ്രതാപ്.

ചിത്രം എന്ന സിനിമയിലെ ഈറൻ മേഘം എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് വിധുപ്രതാപ് ലാലേട്ടന് വേണ്ടി സ്നേഹപൂർവ്വം പാടി സമർപ്പിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പാട്ട് വീഡിയോ വിധുപ്രതാപ് പങ്കുവച്ചിരിക്കുന്നത്. മലയാളികളുടെ അഭിമാനമായ പ്രിയ ലാലേട്ടന് ഇനിയും നിരവധി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. വിധുപ്രതാപിൻ്റെ മനോഹരമായ ശബ്ദത്തിൽ ഈ ഗാനം ആസ്വദിക്കാം.

Scroll to Top