ടിക് ടോക്കിലൂടെ മഞ്ജു വാര്യരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച് താരമായ ഒരു കൊച്ചു മിടുക്കി

മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അഭിനയ മുഹൂർത്തങ്ങൾ മനോഹരമായി ടിക് ടോക്കിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടി ഇതാ ഒരു കൊച്ചു കലാകാരി. രണ്ടാം ക്ലാസുകാരിയായ പൂജ മോളുടെ വീഡിയോകൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കിടിലൻ അഭിനയത്തിലൂടെ ഏവരെയും വിസ്മയിപ്പിക്കുന്ന ഈ കുഞ്ഞ് താരത്തിന് എല്ലാവിധ ആശംസകളും.

പൂജയുടെ വീഡിയോകൾ തരംഗമായത്തോടെ മഞ്ജു വാര്യർ മോളെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. മഞ്ജു വാര്യരുടെ മുഖ സാദൃശ്യമുള്ള ഈ സുന്ദരിക്കുട്ടി ഭാവിയിൽ വലിയൊരു താരമാകട്ടെ. ഭാവന, നവ്യ നായർ, കാവ്യ മാധവൻ തുടങ്ങിയ നടിമാരെ തനിയ്ക്ക് ഇഷ്ടമാണെന്ന് ഈ മിടുക്കി പറയുന്നു. ഇത്രയും ചെറുപ്രായത്തിൽ തന്നെ കലാരംഗത്തേയ്ക്ക് ചുവടുവെച്ച ഈ കുഞ്ഞ് പ്രതിഭയ്ക്ക് ആശംസകൾ.