കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും.. സുരേഷേട്ടനും ചിത്ര ചേച്ചിയും ചേർന്ന് പാടിയപ്പോൾ….

മലയാളത്തിൻ്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്.ചിത്രയും ചേർന്ന് മഴവിൽ മനോരമയുടെ പാടാം നമുക്ക് പാടാം മ്യൂസിക്ക് റിയാലിറ്റി ഷോയിൽ ഒരു മനോഹര ഗാനം പാടിയ സുന്ദര നിമിഷം ഇതാ നിങ്ങൾക്കായി വീണ്ടും സമർപ്പിക്കുന്നു. കുടമുല്ലപ്പൂവിനും എന്ന് തുടങ്ങുന്ന ഒരു അനശ്വര ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്.

ഒരു നടൻ എന്നതിലുപരി നല്ലൊരു ഗായകനും മനുഷ്യസ്നേഹിയുമാണ് സുരേഷ് ഗോപി. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പ്രോഗ്രാമിലൂടെ അദ്ദേഹം മികച്ചൊരു അവതാരകൻ കൂടിയാണെന്ന് തെളിയിച്ചു. ഓർത്തിരിക്കാൻ ഒരുപാട് ഗാനങ്ങൾക്ക് ശബ്ദം നൽകിയ നമ്മുടെ അഭിമാനമായ ചിത്ര ചേച്ചിയുടെ ആലാപനത്തെ എങ്ങിനെ വിശേഷിപ്പിച്ചാലും മതിയാകില്ല. ആ സ്വരമാധുരിയിൽ ആരും ലയിച്ചിരുന്നു പോകും. സുരേഷേട്ടൻ്റെയും ചിത്ര ചേച്ചിയുടെയും ആലാപനത്തിൽ ഈ ഗാനം ആസ്വദിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top