മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.. എന്തൊരു സ്വരമാധുരി.. സജേഷ് പരമേശ്വരൻ്റെ ആലാപനത്തിൽ

സജേഷ് പരമേശ്വരൻ എന്ന അനുഗ്രഹീത ഗായകൻ്റെ വശ്യമായ ആലാപനത്തിൽ ഇതാ ദാസേട്ടൻ പാടിയ ഒരു എവർഗ്രീൻ ഹിറ്റ് ഗാനം ആസ്വദിക്കാം. ദൈവം അനുഗ്രഹിച്ചു നൽകിയ മനോഹരമായ ശബ്ദത്തിനുടമയാണ് ശ്രീ.സജേഷ് പരമേശ്വരൻ. അനായാസമായി നല്ല ഫീലോടെ ഗാനങ്ങൾ പാടി ആസ്വാദകരെ അദ്ഭുതപ്പെടുന്ന ഈ പ്രതിഭ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.

ഭരതൻ സംവിധാനം ചെയ്ത് നെടുമുടി വേണു, ശാരദ, പാർവ്വതി തുടങ്ങിയവർ അഭിനയിച്ച ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം. ഒ.എൻ.വി.കുറുപ്പിൻ്റെ വരികൾക്ക് ജോൻസൺ മാഷ് സംഗീതം നൽകി ഗാനഗന്ധവ്വൻ പാടി ഇന്നും നമ്മുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ ഗാനം സജേഷ് പരമേശ്വരൻ്റെ സ്വരമാധുരിയിലൂടെ വീണ്ടും കേൾക്കാം.

Scroll to Top