താരാപഥം ചേതോഹരം എന്ന മനോഹര ഗാനവുമായി അഫ്സലും സീതാലക്ഷ്മിയും ടോപ് സിംഗറിൽ..

ആസ്വാദക മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന താരാപഥം ചേതോഹരം എന്ന അതിമനോഹര ഗാനം ടോപ് സിംഗർ വേദിയിൽ അഫ്സലും സീതാലക്ഷ്മിയും ചേർന്ന് ഗംഭീരമായി ആലപിച്ചിരിക്കുന്നു. രണ്ട് പേരുടെയും സ്വരമാധുരിയിൽ ഈ ഗാനം കേൾക്കുമ്പോഴുള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്. ഈ ധന്യ നിമിഷം സംഗീതത്തെ ഇഷ്ടപ്പെടുന്ന ആരുടെയും ഹൃദയം കവരും.

മമ്മൂട്ടി, ശ്വേത മോഹൻ തുടങ്ങിയവർ അഭിനയിച്ച അനശ്വരം എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണിത്. എസ്.പി.ബാലസുബ്രമണ്യവും കെ.എസ്. ചിത്രയും ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്. പി.കെ.ഗോപി എഴുതിയ സുന്ദരമായ വരികൾക്ക് വശ്യമായ സംഗീതം നൽകിയത് ഇളയരാജയായിരുന്നു. അഫ്സലിൻ്റെയും സീതക്കുട്ടിയുടെയും ശ്രുതിമധുരമായ ആലാപനത്തിൽ ഇതാ ഈ ഗാനം ആസ്വദിക്കാം..