നാടക ഗാനം പാടി ജഡ്ജസ്സിനെയും പ്രേക്ഷകരെയും അദ്ഭുതപ്പെടുത്തിയ പെർഫോമൻസുമായി നേഹൽ

പൊന്നരിവാൾ അമ്പിളിയില് എന്ന് തുടങ്ങുന്ന ഏറെ പ്രശസ്തമായ കെ.പി.എ.സിയുടെ നാടക ഗാനം അതിഗംഭീരമായി ടോപ് സിംഗറിൽ ആലപിച്ച് നേഹൽ വീണ്ടും വിസ്മയിപ്പിച്ചു. പാട്ട് തുടങ്ങി കഴിയുന്നത് വരെ ജഡ്ജസ്സും പ്രേക്ഷകരും നേഹലിൻ്റെ മധുരമായ ആലാപനത്തിൽ ലയിച്ചിരുന്നു പോയി. ടോപ് സിംഗർ വേദിയിലെ ഈ അവിസ്മരണീയ നിമിഷം ഇതാ ആസ്വദിക്കാം.

പഴയകാലഘട്ടത്തിൻ്റെ ഓർമകളിലേക്ക് ഒരു നിമിഷം പാട്ടിലൂടെ പ്രേക്ഷകരെ കൊണ്ടു പോകുവാൻ നേഹലിന് കഴിഞ്ഞു. മോളുടെ ആലാപനത്തെ കുറിച്ച് ജഡ്ജസ്സ് സന്തോഷപൂർവ്വം പറഞ്ഞ ഓരോ വാക്കുകളും എന്നും നേഹലിന് ഓർമ്മയിൽ സൂക്ഷിക്കാം. ഒ.എൻ.വി കുറുപ്പ് എഴുതി ദേവരാജൻ മാഷ് സംഗീതം നൽകി പാടിയ ഈ ഗാനം നേഹലിൻ്റെ സ്വരമാധുരിയിലൂടെ കേൾക്കാം.