കണ്ണിനും കാതിനും കുളിർമ്മ പകരുന്ന ഒരു അതിമനോഹരമായ ഗാനമിതാ ലിബിൻ്റെ സ്വരമാധുരിയിൽ

സീ കേരളത്തിൻ്റെ സരിഗമപ റിയാലിറ്റി ഷോയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ അനുഗ്രഹീത ഗായകൻ ലിബിൻ സ്കറിയ ആലപിച്ച ഒരു കിടിലൻ സോങ്ങ് ഇതാ എല്ലാ പ്രിയപ്പെട്ടവർക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. പാലോട്ട് കാവിലെ ഉത്സവത്തിൽ താലപ്പൊലിയുമായി വന്നവളെ എന്ന് തുടങ്ങുന്ന ഈ ഗാനം ഒന്ന് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും.

ജിൽസൻ ജിനു പാറയ്ക്കൽ എഴുതിയ വരികൾക്ക് അരുൺ വെൺപാലയാണ് സംഗീതം നൽകിയിരിക്കുന്നത്. കീബോർഡ് പ്രോഗ്രാമിങ്ങ് ചെയ്തിരിക്കുന്നത് പ്രദീപ് ടോം. ഗീതം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ഗാനം ശബ്ദമിശ്രണം ചെയ്തത് ജിൻ്റോ ജോൺ. ശിവാനി മോഹൻ നിർമ്മിച്ച് അരുൺ വെൺപാല സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ ആൽബത്തിൽ അമൃത സന്തോഷ്, രാജേഷ്, നിഖിത, തീർത്ഥ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

Scroll to Top