ഈ കൊച്ചു മിടുക്കിയുടെ ഡാൻസ് കണ്ടാൽ ആരായാലും അഭിനന്ദിച്ച് പോകും.. റിസ്സ മരിയ തകർത്തു.

അറിയപ്പെടാതെ പോകുന്ന ഒട്ടനവധി കലാകാരന്മാർക്ക് അവരുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാനും അവസരങ്ങൾ ലഭിക്കാനും കാരണമായ ഒരു അതുല്യ വേദിയാണ് കോമഡി ഉത്സവം. എത്രയെത്ര അസാധ്യ കഴിവുള്ള പ്രതിഭകൾ ഈ വേദിയിലൂടെ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇവിടെയിതാ ഒരു കൊച്ചു മിടുക്കിയുടെ നൃത്ത വിസ്മയം നമുക്കൊന്ന് കണ്ടു നോക്കാം.

റിസ്സ മരിയ നോയൽ എന്ന കുഞ്ഞ് പ്രതിഭയുടെ ഈ ഗംഭീര പ്രകടനം കൺ ചിമ്മാതെ ഒന്ന് കണ്ടിരുന്നു പോകും. പരിമിതികളെ തൻ്റെ നൃത്തത്തിലൂടെ തോല്പിച്ച് മുന്നേറുന്ന റിസ്സ മോൾക്ക് തീർച്ചയായും നമ്മൾ സപ്പോർട്ട് നൽകണം. ഇങ്ങനെയുള്ള പ്രതിഭകൾക്കാണ് നാം വേദികൾ നൽകേണ്ടത്. ഇതുപോലൊരു വേദി ഈ മോൾക്ക് ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവത്തിന് ഹ്യദയം നിറഞ്ഞ നന്ദി..