വാവോ വാവാവോ.. പ്രിയ ഗായിക സിതാരയുടെ ശബ്ദമാധുരിയിൽ ഇതാ മനോഹരമായ താരാട്ട് പാട്ട്

മലയാളത്തിൻ്റെ പ്രിയ ഗായിക സിതാര ആലപിച്ച മനോഹരമായ താരാട്ട് പാട്ട് ഇതാ ലോകമെമ്പാടുമുള്ള എല്ലാ സംഗീത പ്രേമികൾക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. വേറിട്ട ആലാപനത്തിലൂടെ എന്നും മലയാളികളുടെ ഹൃദയം കീഴടക്കിയ അനുഗൃഹീത ഗായിക സിതാര പതിവുപോലെ ഈ ഗാനം മനോഹരമാക്കി. എല്ലാവർക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ ഇതാ നിങ്ങൾക്കായി..

ഈ ഗാനത്തിൻ്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഷിബു കടപ്ലാമറ്റം എന്ന കലാകാരനാണ്. പശ്ചാത്തല സംഗീതവും ശബ്ദമിശ്രണവും ചെയ്തിരിക്കുന്നത് പ്രദീപ് ടോം. ഒന്ന് കേൾക്കുമ്പോൾ തന്നെ ഇഷ്ടം തോന്നുന്ന ഈ സുന്ദര ഗാനം നമുക്ക് സമ്മാനിച്ച എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

Scroll to Top