ആ രാത്രി മാഞ്ഞു പോയി.. ചിത്ര ചേച്ചി പാടിയ അതിമനോഹര ഗാനവുമായി സീതാലക്ഷ്മി ടോപ് സിംഗറിൽ

ഇഷ്ട ഗാനങ്ങളിലൂടെ ടോപ് സിംഗറിൽ സ്വരവിസ്മയം തീർത്ത് മുന്നേറുന്ന നമ്മുടെ സ്വന്തം സീതാലക്ഷ്മിയുടെ ഒരു മികച്ച പ്രകടനം ആസ്വദിക്കാം. ആ രാത്രി മാഞ്ഞു പോയി എന്ന് തുടങ്ങുന്ന മലയാളത്തിലെ മനോഹരമായ ഒരു നിത്യഹരിത ഗാനമാണ് പാട്ട് വേദിയിൽ സീതക്കുട്ടി ആലപിച്ചത്. ഈ ഗാനം മനോഹരമാക്കിയ സീതാലക്ഷ്മിക്ക് അഭിനന്ദനങ്ങൾ.

ഹരിഹരൻ സംവിധാനം ചെയ്ത് മോഹൻലാൽ, ഗീത തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിലെത്തിയ പഞ്ചാഗ്നി എന്ന ചിത്രത്തിലെ ഗാനമാണിത്. നമ്മുടെ വാനമ്പാടിയുടെ മധുരമായ ആലാപനത്താൽ മനസ്സിൽ മായാതെ നിൽക്കുന്ന ഈ ഗാനം സീതക്കുട്ടിയുടെ സ്വരമാധുരിയിലൂടെ കേൾക്കാം. ഒ.എൻ.വി.കുറുപ്പ് എഴുതിയ മനോഹരമായ വരികൾക്ക് ബോംബെ രവിയുടെ മാന്ത്രിക സംഗീതം.

Scroll to Top