കേൾക്കാൻ കൊതിക്കുന്ന ഒരു സുന്ദര ഗാനവുമായി മധുബാലകൃഷ്ണനും സ്നേഹയും

ശബ്ദഗാംഭീര്യം കൊണ്ടും അനായാസമായ ആലാപന മികവിലൂടെയും മലയാളികളുടെ പ്രിയ ഗായകനായി മാറിയ മധുബാലകൃഷ്ണനും ടോപ് സിംഗറിലെ നമ്മുടെ കൊച്ചു വാനമ്പാടി സ്നേഹ മോളും ചേർന്ന് ഒരു മനോഹര ഗാനം ഇതാ പാടിയിരിക്കുന്നു. ഇനിയെന്ത് നൽകണം ഞാൻ ഇനിയുമെന്ത് നൽകണം എന്ന് തുടങ്ങുന്ന ഗാനം രണ്ടു പേരും വളരെ മനോഹരമാക്കി.

ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ വളരെ ശ്രദ്ധിക്കപ്പെട്ട ഗാനമാണിത്. യേശുദാസും സുജാത മോഹനും ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഔസേപ്പച്ചനായിരുന്നു ഈണം പകർന്നത്. മധുബാലകൃഷ്ണൻ്റെയും സ്നേഹ മോളുടെയും ആലാപനത്തിൽ ഇതാ ഒന്ന് കേട്ട് നോക്കൂ.

Scroll to Top