ചിങ്ങപ്പൊൻപുലരി.. സരിഗമപ താരം ശ്വേത അശോക് പാടി അഭിനയിച്ച മനോഹരമായ ഓണപ്പാട്ട്

ചിങ്ങപ്പൊൻപുലരിയിതിൽ മിഴിയിണകൾ തഴുകുകയായ് എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഓണപ്പാട്ട് മലയാളിക്ക് സമ്മാനിച്ച് പ്രിയ ഗായിക ശ്വേത അശോക്. സീ കേരളത്തിൻ്റെ മ്യൂസിക് റിയാലിറ്റി ഷോ സരിഗമപയിലൂടെ ജനഹൃദയം കീഴടക്കിയ ഈ അനുഗൃഹീത ഗായികയുടെ ശബ്ദമാധുരിയിൽ തീർച്ചയായും നിങ്ങൾക്ക് ഈ സുന്ദരമായ ഓണപാട്ട് ഇഷ്ടമാകും.

ഈ ഗാനത്തിന് രചനയും സംഗീതവും ഓർക്കസ്ട്രേഷനും ചെയ്തിരിക്കുന്നത് ശ്വേതയുടെ അനിയനും ചേച്ചിയുമാണ്. അശ്വതി അശോക് എഴുതിയ സുന്ദരമായ വരികൾക്ക് വിഷ്ണു അശോക് മ്യൂസിക് & ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നു. കെ.പി.അശോകൻ & ജ്യോതി അശോക് ചേർന്ന് നിർമിച്ച ഈ വീഡിയോ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സുകന്യ സുരേഷ്. അഥീന & അദ്വൈത് എന്ന കുഞ്ഞ് താരങ്ങളും ശ്വേതക്കൊപ്പം അഭിനയിച്ചിരിക്കുന്നു.