ഓണമാണ് വീണ്ടും ഓണമാണ്.. വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകി പാടിയ ഹൃദയസ്പർശിയായ ഓണപ്പാട്ട്

നന്മനിറഞ്ഞ പൊന്നോണക്കാലത്തിൻ്റെ ഓർമകളെ മനസിൽ സൂക്ഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന് കൊണ്ട് ഇതാ വിദ്യാധരൻ മാസ്റ്റർ ആലപിച്ച വളരെ മനോഹരമായ ഈ ഓണപ്പാട്ട് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഒന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിനെ സ്പർശിക്കുന്ന ഹൃദയസ്പർശിയായ ഈ ഗാനം ഏവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്കുന്നു.

കവിപ്രസാദ് ഗോപിനാഥ് എന്ന കലാകാരൻ രചന നിർവ്വഹിച്ച ഈ ഓണപ്പാട്ട് സംഗീതം നൽകി പാടിയിരിക്കുന്നത് വിദ്യാധരൻ മാസ്റ്ററാണ്. ഈ ഗാനത്തിൻ്റെ മേക്കിങ്ങ് വീഡിയോ ഇതാ വിദ്യാധരൻ മാസ്റ്ററിൻ്റെ യൂട്യൂബ് ചാനലിലൂടെ ഏവർക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ഇഷ്ടമായാൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ വീഡിയോ ഷെയർ ചെയ്ത് എത്തിക്കുക.