പൂവാലിപൂങ്കുരുവി.. ചിത്ര ചേച്ചിയുടെ സ്വരമാധുരിയിൽ ഇതാ മനോഹരമായ ഒരു ഓണപ്പാട്ട്

പൊന്നോണത്തിൻ്റെ സുന്ദരമായ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന കേൾക്കാൻ ഇമ്പമുള്ള ഗാനം സമ്മാനിച്ച് മലയാളത്തിൻ്റെ വാനമ്പാടി മനം കവർന്നു. പൂവാലിപ്പൂങ്കുരുവി പാടി വരൂ എന്ന് തുടങ്ങുന്ന ഈ ഗാനം ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ എത്ര കേട്ടാലും മതിവരില്ല. അന്നും ഇന്നും വശ്യമായ ആലാപനത്തിലൂടെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്ര ചേച്ചിക്ക് ആശംസകൾ.

പ്രശസ്ത ഗാനരചയിതാവ് ശ്രീ.രാജീവ് ആലുങ്കലാണ് ഈ ഗാനത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മലയാളിക്ക് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച 4 മ്യൂസിക്കാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. സിബി മാത്യു അലക്സ് & ബോബി മാത്യു എന്നിവർ ചേർന്നാണ് പ്രോഗ്രാമിങ്ങ് ചെയ്തിരിക്കുന്നത്. രാജേഷ് ചേർത്തല ഓടക്കുഴലും, ബിജു അന്നമനട വീണയും, ബോബി മാത്യു തബലയും കൈകാര്യം ചെയ്തിരിക്കുന്നു.