രാവിൽ രാഗനിലാവിൽ.. അച്ഛനും മകളും ചേർന്ന് പാടി തകർത്ത മനോഹര ഗാനം…

കേട്ട് മറന്ന അനശ്വര ഗാനങ്ങളും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളും പാടി ഓരോ സംഗീത ആസ്വാദകൻ്റെയും ഹൃദയം കീഴടക്കിയ ഗായകരാണ് വിനയ്ശേഖറും മകൾ ഗാഥയും. മികച്ച സെലക്ഷനും ഒപ്പം മനോഹരമായ ആലാപനത്തിലൂടെയും ഇന്ന് ഈ അച്ഛനും മകളും നമ്മുടെ പ്രിയ ഗായകരായി മാറി കഴിഞ്ഞു. രണ്ട് പേർക്കും എല്ലാവിധ ആശംസകളും നേരുന്നു..

മഴനിലാവ് എന്ന ചിത്രത്തിനായി ജാനകിയമ്മ പാടിയ എക്കാലത്തെയും ഒരു അനശ്വര ഗാനവുമായാണ് ഈ അച്ഛനും മകളും എത്തിയിരിക്കുന്നത്. പൂവച്ചൽ ഖാദറിൻ്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഈ ഗാനമിതാ വിനയ്ശേഖറിൻ്റെയും മകളുടെയും ആലാപനത്തിലൂടെ നമുക്ക് വീണ്ടും ആസ്വദിക്കാം. ഇനിയും ഒരുപാട് ഗാനങ്ങൾ പാടുവാനും സംഗീതത്തിൻ്റെ ഉയരങ്ങളിലെത്തുവാനും രണ്ട് പേർക്കും കഴിയട്ടെ..