ചിത്ര ചേച്ചിയും നമ്മുടെ സുകേഷ് കുട്ടനും ചേർന്ന് പാടിയ ഒരു അതിമനോഹരമായ ഗാനം ആസ്വദിക്കാം

മലയാളത്തിൻ്റെ അഭിമാനമായ ചിത്ര ചേച്ചിയും സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതനായ അനുഗ്രഹീത കലാകാരൻ സുകേഷ് കുട്ടനും ചേർന്ന് പാടിയ ഈ സുന്ദര ഗാനം ഇതാ എല്ലാ പ്രിയപ്പെട്ട സംഗീത പ്രേമികൾക്കുമായി വളരെ സ്നേഹത്തോടെ സമർപ്പിക്കുന്നു. ഈ അവിസ്മരണീയ നിമിഷം തീർച്ചയായും നിങ്ങളുടെ ഹൃദയം കവരും.

മലയാളികൾ ഹൃദയത്തോട് ചേർത്ത “ആറ്റിലാന ചന്തം ചിന്തും ആറന്മുളയോടം എന്ന് തുടങ്ങുന്ന ആ പഴയ ഗാനം ചിത്ര ചേച്ചിയുടെയും സുകേഷ് കുട്ടൻ്റെയും ആലാപനത്തിൽ ഇതാ വീണ്ടും കേൾക്കാം. ഉണ്ണിമേനോനും ചിത്ര ചേച്ചിയും പാടി ജനഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന ഒരു ഗാനമാണിത്. ആർ.കെ.ദാമോദരൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് രവീന്ദ്രൻ മാഷായിരുന്നു.

Scroll to Top