മുല്ലെ മുല്ലേ ചൊല്ല് മെല്ലേ.. പ്രിയ നടി അപർണ്ണ ബാലമുരളിയുടെ ശബ്ദമാധുരിയിൽ ഒരു മനോഹര ഗാനം..

മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ച പ്രിയ നടി അപർണ്ണ ബാലമുരളിയുടെ അനുഗ്രഹീത ശബ്ദത്തിൽ ഇതാ മനോഹരമായൊരു ഗാനം നിങ്ങൾക്കായി ഇവിടെ പങ്കുവെയ്ക്കുന്നു. അഭിനയത്തിലും സംഗീതത്തിലും ഒരുപോലെ കഴിവ് തെളിയിച്ച ഈ കലാപ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. അപർണ്ണ പാടിയ ഗാനം ഒന്ന് കേട്ട് നോക്കൂ…

ഷിബു കടപ്ലാമറ്റം എന്ന കലാകാരൻ്റെ രചനയും സംഗീതവും ഏറെ മികച്ചു നിൽക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയത് വി.ജെ.പ്രതീഷ്. Big Thoughts Labൻ്റെ നിർമ്മാണത്തിൽ പുറത്ത് വന്ന ഈ വീഡിയോ ആൽബത്തിൻ്റെ ക്യാമറ & എഡിറ്റിങ്ങ് കൈകാര്യം ചെയ്‌തത് ആദർശ് കുര്യനാണ്. ജിൻ്റോ ജോണിൻ്റെ (Geetham Studio) ശബ്ദമിശ്രണവും മികവ് പുലർത്തി. ഗിറ്റാർ : ജിൻ്റോ പോൾ