ഞാനാകും പോലെ.. ലിബിൻ്റെ മാന്ത്രിക ശബ്ദത്തിൽ ഇതാ ഒരു ഹൃദയസ്പർശിയായ ഗാനം..

ആരെയും ആകർഷിക്കുന്ന അനുപമമായ സ്വരമാധുരിയും അനായാസമായ ആലാപന മികവും ഒത്തു ചേർന്ന യുവ ഗായകൻ ലിബിൻ സ്കറിയയുടെ മാസ്മരികമായ ശബ്ദത്തിൽ ഇതാ ഹൃദയത്തിൽ തട്ടുന്ന ഒരു സുന്ദര ഗാനം. ഞാനാകും പോലെ എന്നെയറിഞ്ഞു എന്ന് തുടങ്ങുന്ന ഈ ഗാനം അതിമനോഹരമായാണ് ലിബിൻ പാടിയിരിക്കുന്നത്. സരിഗമപയിലൂടെ ജനമനസ്സുകൾ കീഴടക്കിയ ലിബിന് ആശംസകൾ.

Dr.Ajish KR എഴുതിയ ഹൃദയസ്പർശിയായ വരികൾക്ക് ഈണം പകർന്നത് ജോജി ജോൺസ് എന്ന കലാകാരനാണ്. ഈ ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചത് പ്രിയ കലാകാരനായ വി.ജെ.പ്രതീഷ്. ഒന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ പതിയുന്ന ഈ സുന്ദര ഗാനം തീർച്ചയായും ഏവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ കണ്ട് കഴിഞ്ഞാൽ ഷെയർ ചെയ്യാനും മറക്കരുത്.