ശ്വേത അശോകിൻ്റെ ആലാപനവും അനിയൻ്റെ വയലിൻ നാദവും.. ഈ വെള്ളരിപ്രാവ് തകർത്തു…

സരിഗമപ താരമായ അനുഗൃഹീത ഗായിക ശ്വേത അശോകും സഹോദരനും ചേർന്ന് മനോഹരമാക്കിയ ഒരു ഗാനമിതാ ആസ്വദിക്കാം. വാതിക്കല് വെള്ളരിപ്രാവ് എന്ന സൂപ്പർ ഹിറ്റ് ഗാനം ശ്വേത പാടുകയും ഒപ്പം അനിയൻ വിഷ്ണു അശോകിൻ്റെ വയലിൻ സംഗീതം കൂടി ചേർന്നപ്പോൾ ഗംഭീരമായി. ചേച്ചിയുടെയും അനിയൻ്റെയും ഈ വീഡിയോ ഒന്നരലക്ഷത്തോളം ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞിരിക്കുന്നു.

സൂഫിയും സുജാതയും എന്ന സിനിമയിലെ വളരെ പോപ്പുലറായ ഗാനമാണിത്. മലയാളം വരികൾ എഴുതിയത് ബി. കെ ഹരിനാരായണനും ഹിന്ദി ലിറിക്സ് എഴുതിയത് ഷാഫി കൊല്ലവുമാണ്. നിത്യ മാമ്മൻ, അർജുൻ കൃഷ്ണ, സിയ ഉൽ ഹഖ് തുടങ്ങിയവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയത് പ്രിയ സംഗീത സംവിധായകനായ എം.ജയചന്ദ്രനായിരുന്നു.