പൊന്നിൻ കുളിച്ചു നിന്നു ചന്ദ്രികാ വസന്തവുമായി ശ്രേയ ജയദീപ്..ശബ്ദവും ഫീലും ഒരു രക്ഷയില്ല

നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള മലയാളത്തിലെ ഒരു അതിമനോഹര ഗാനം ഇതാ ശ്രേയക്കുട്ടിയുടെ മധുര സ്വരത്തിൽ ആസ്വദിക്കാം. പൊന്നിൽ കുളിച്ചു നിന്നു എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രേയക്കുട്ടി സുന്ദരമായി ആലപിച്ചിരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ സംഗീത രംഗത്ത് ശ്രദ്ധേയയായ ശ്രേയ മോളുടെ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റി.

ഒത്തിരി ഗാനങ്ങളിലൂടെ നമ്മുടെ പ്രിയ ഗായികയായി മാറിയ ശ്രേയ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. സല്ലാപം എന്ന ചിത്രത്തിന് വേണ്ടി ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്ന് പാടിയ ഈ ഗാനം നമ്മുടെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നു. ശ്രീ.കൈതപ്രം ദാമോദൻ നമ്പൂതിരിയുടെ വരികൾക്ക് ജോൺസൻ മാഷായിരുന്നു സംഗീതം നൽകിയത്. ശ്രേയ ജയദീപിൻ്റെ ഇതാ നിങ്ങൾക്കായ്…