എസ്.പി.ബി സാറിൻ്റെ ശബ്ദമാധുരിയിൽ ഈ ഗാനം കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞ് പോകും..

ഉരുകുന്ന നൊമ്പരം ഉയരുന്ന വേളയിൽ എന്ന് തുടങ്ങുന്ന ഒരു ഹൃദയസ്പർശിയായ ഗാനം എല്ലാ പ്രിയ കൂട്ടുകാർക്കുമായി സമർപ്പിക്കുന്നു. പ്രശസ്ത പിന്നണി ഗായകനായ നമ്മുടെ സ്വന്തം എസ്.പി.ബി സാറാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഒരു നിമിഷം മനസ്സിൽ നൊമ്പരമുണർത്തുന്ന ഈ ഗാനം എസ്.പി.ബാലസുബ്രമണ്യം സാറിൻ്റെ ശബ്ദത്തിൽ കേൾക്കാൻ വല്ലാത്തൊരു ഫീലാണ്.

George Mathew Cheriyathh രചനയും സംഗീതവും നിർവ്വഹിച്ച് എസ്.പി.ബി സാർ പാടിയ ഈ ഗാനം നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും. God Loves You എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞ വർഷം അപ്‌ലോഡ് ചെയ്ത ഈ വീഡിയോ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ആസ്വാദകരുടെ മികച്ച പ്രതികരണം നേടിയ ഈ ഗാനമിതാ നിങ്ങൾക്കായ്..