സരിഗമപ ഫെയിം ശ്രീജിഷിൻ്റെ ആലാപനത്തിൽ ഇതാ മനോഹരമായൊരു ഓണപ്പാട്ട് ആസ്വദിക്കാം

സീ കേരളം ചാനലിൻ്റെ സരിഗമപ സംഗീത റിയാലിറ്റി ഷോയിലൂടെ നമുക്കെല്ലാം സുപരിചിതനായ പ്രിയ ഗായകൻ ശ്രീജിഷിൻ്റെ സുന്ദരമായ ആലാപനത്തിൽ ഇതാ ഒരു ഓണപ്പാട്ട്. ഓണത്താറാടി വരുന്നൊരു ഓർമകളിൽ ഈ ഓണം എന്ന് തുടങ്ങുന്ന ഈ ഗാനം ശ്രീജിഷിൻ്റെ ശബ്ദത്തിൽ കേൾക്കാൻ ഏറെ മനോഹരമായിരിക്കുന്നു. ഈ ഓണസമ്മാനം നിങ്ങൾക്ക് ഇഷ്ടമാകുമെന്ന്
വിശ്വസിക്കുന്നു.

Ratheesh Alankode എഴുതിയ സുന്ദരമായ വരികൾക്ക് സംഗീതം നൽകിയത് Babu Ninavu എന്ന കലാകാരനാണ്. ഈ ഗാനത്തിൻ്റെ പ്രോഗ്രാമിങ്ങ് ചെയ്തത് വിനീഷ് മണിയാണ്. ഈ വീഡിയോ ആൽബത്തിൻ്റെ ക്യാമറയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അജീഷ് കൊല്ലടത്ത്. നിങ്ങൾക്ക് ഈ ഗാനം ഇഷ്ടമായാൽ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യാൻ മറക്കരുത്.