സാമ്യമകന്നോരുദ്യാനമേ.. ടോപ് സിംഗർ താരം റിച്ചുക്കുട്ടൻ്റെ സുന്ദരമായ ആലാപനത്തിൽ ഇതാ കേട്ട് നോക്കൂ…

ഫ്ലവേഴ്സ് ചാനലിൻ്റെ മ്യൂസിക്കൽ അൽ റിയാലിറ്റി ഷോ ആയ ടോപ് സിംഗറിലൂടെ ആസ്വാദകരെ തൻ്റെ ആലാപനത്തിലൂടെ വിസ്മയിപ്പിച്ച കൊച്ചു മെലഡി രാജ റിച്ചുക്കുട്ടൻ പാടിയ ഒരു ഒരു മനോഹര ഗാനം ഇതാ ആസ്വദിക്കാം സാമ്യമകന്നോരുദ്യാനമേ എന്ന നിത്യഹരിത ഗാനമാണ് റിച്ചു നമുക്ക് വേണ്ടി സുന്ദരമായി ആയി പാടിയിരിക്കുന്നത്.

ഈ വീഡിയോ പ്രശസ്ത സംഗീത സംവിധായകനായ ശ്രീ.എം ജയചന്ദ്രനാണ് തൻ്റെ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും പങ്കുവെച്ചിരിക്കുന്നത്. ഈ കുഞ്ഞു പ്രായത്തിൽ തന്നെ മുതിർന്നവരെ പോലും അതിശയിപ്പിക്കുന്ന രീതിയിൽ ഗാനങ്ങൾ പാടുന്ന റിച്ചുവിന് നന്മകൾ നേരുന്നു. ടോപ് സിംഗറിൽ The Best popular Singer അവാർഡ് നേടിയ റിച്ചുക്കുട്ടന് സംഗീത രംഗത്ത് വലിയ ഉയരങ്ങളിലെത്താൻ കഴിയട്ടെ.