കാഴ്ച്ച ശക്തിയില്ലാത്ത അനന്യ എന്ന കൊച്ചു മിടുക്കി ആദ്യമായി പാടിയ മലയാള സിനിമാ ഗാനം….

ക്ലാസ്സ് മുറിയിൽ ഇരുന്നു നീ മുകിലോ എന്ന ഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗമായ കൊച്ചു മിടുക്കി അനന്യ മോൾ ആദ്യമായി പാടിയ ഈ സിനിമ ഗാനം തീർച്ചയായും എല്ലാവരും ഒന്ന് കേൾക്കണം. കാഴ്ച്ച പരിമിതിയെ തൻ്റെ സംഗീതത്തിലൂടെ തോൽപ്പിച്ച് മുന്നേറുന്ന അനന്യ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Prajesh Sen സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തുന്ന വെള്ളം എന്ന ചിത്രത്തിലാണ് അനന്യ പാടിയത്. Nidheesh Nadery എഴുതിയ മനോഹരമായ വരികൾക്ക് സംഗീതം നൽകിയത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ബിജിബാലാണ്. പുലരിയിൽ അച്ഛൻ്റെ എന്ന് തുടങ്ങുന്ന ഈ ഗാനത്തിൻ്റെ മേക്കിങ്ങ് വീഡിയോ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇതുപോലെ ഇനിയും നല്ല അവസരങ്ങൾ മോളെ തേടി എത്തട്ടെ.