മലയാള ഗാനങ്ങൾ മനോഹരമായി പാടുന്ന ഒരു പാക്കിസ്ഥാൻ ഗായിക.. നാസിയക്ക് അഭിനന്ദനങ്ങൾ

കേരളത്തെയും മലയാള ഭാഷയേയും ഏറെ സ്നേഹിക്കുന്ന പാകിസ്ഥാൻ സ്വദേശിനിയായ നാസിയ ആമീൻ വളരെ മനോഹരമായി പാടുന്ന ഒരു അനുഗ്രഹീത ഗായികയാണ്. മലയാള ഗാനങ്ങൾ പാടി ആസ്വാദകരെ വിസ്മയിപ്പിച്ച ഈ സഹോദരി പാടുന്നത് കേട്ട് കഴിഞ്ഞാൽ കഴിഞ്ഞാൽ ആരായാലും ഒന്ന് അഭിനന്ദിച്ചു പോകും. നാസിയക്ക് എല്ലാവിധ ആശംസകളും നന്മകൾ നേരുന്നു.

പല വേദികളിലും മലയാളം ഗാനങ്ങൾ പാടി സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഈ ഗായികയുടെ പാട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്ത ഈ സ്പെഷൽ വീഡിയോ നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഏവർക്കും ഓണാശംസകൾ നേർന്ന് മധുരമായി ഗാനങ്ങൾ പാടി നാസിയ വീണ്ടും നമ്മുടെ മനം കവർന്നു.