ഒന്നുരിയാടാൻ കൊതിയായി വയനാടിൻ്റെ വാനമ്പാടി രേണുകയുടെ സ്വരമാധുരിയിൽ ഇതാ ആ മനോഹര ഗാനം….

വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നുള്ള രേണുക എന്ന പെൺകുട്ടിയുടെ മധുരമായ ആലാപനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാട്ടു പഠിക്കാതെ അതിമനോഹരമായി പാടുന്ന രേണുകയുടെ ഗാനാലാപനത്തെ പ്രിയ ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. രാജഹംസമേ എന്ന ഗാനവും, തങ്കത്തോണിയും പാടി നമ്മുടെ മനം കവർന്ന രേണുകയുടെ മറ്റൊരു ഗാനം
ആസ്വദിക്കാം

ചിത്ര ചേച്ചി പാടിയ ഒന്നുരിയാടാൻ കൊതിയായി എന്ന മനോഹര ഗാനമാണ് രേണുക നമുക്കായി ആലപിച്ചിരിക്കുന്നത്. Royal Wedding Company 123 എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇതുവരെ വരെ ഒന്നര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇനിയും നല്ല ഗാനങ്ങൾ പാടി സംഗീത രംഗത്ത് മികച്ച അവസരങ്ങൾ നേടാൻ രേണുകയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Scroll to Top