ഹൃദയസ്പർശിയായ ഈ നാടൻ പാട്ട് കേട്ട് കഴിഞ്ഞാൽ നിങ്ങളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും..

ചില ഗാനങ്ങൾ ഒന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാറുണ്ട്. മിഴികളെ ഈറനണിയിക്കുന്ന ഹൃദയസ്പർശിയായ ഒരു മനോഹര ഗാനം നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു. “കാവിലെ അമ്മയോടന്നാദ്യം കേണവൾ”എന്ന് തുടങ്ങുന്ന ഈ ഗാനം തീർച്ചയായും ഏവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഗാനത്തിൻ്റെ വരികളെഴുതി സംഗീതം നൽകി പാടിയിരിക്കുന്നത് Ashitha PV എന്ന കലാകാരിയാണ്. Ani Chembath നിർമ്മിച്ചിരിക്കുന്ന ഈ വീഡിയോ ആൽബത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത് Chemmanam Creations. അഭിരാമി, വിനോഷ്, ബേബി ധ്യാൻ, പ്രകാശൻ, അഭിജിത്, സുധീഷ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരിക്കുന്നു. ക്യാമറ : ശ്രീനാഥ്, എഡിറ്റിങ്ങ് & കളർ ഗ്രേഡിങ്ങ് : Anandh CS (9496305760)