നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ.. ഗാഥ മോളുടെ സുന്ദരമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം….

സോഷ്യൽ മീഡിയയിലൂടെ ഏവർക്കും സുപരിചിതരായ അച്ഛനും മകളുമാണ് വിനയ് ശേഖറും ഗാഥ മോളും. കുറഞ്ഞ സമയം കൊണ്ട് തന്നെ രണ്ടുപേരുടെയും ആലാപനത്തെ മലയാളികൾ നെഞ്ചിലേറ്റി. ഇപ്രാവശ്യം ഗാഥ മോൾ ഒരു മനോഹര ഗാനവുമായാണ് നമുക്ക് മുന്നിലെത്തിയിരിക്കുന്നത്.. നാഥാ നീ വരും എന്നു തുടങ്ങുന്ന എവർഗ്രീൻ ഹിറ്റ് ഗാനം ഗാഥ മോളുടെ സ്വരമാധുരിയിൽ ആസ്വദിക്കാം.

ഭരതൻ സംവിധാനം ചെയ്ത് പ്രതാപ് പോത്തൻ, സെറീന വഹാബ്, തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രമായ ചാമരത്തിലെ ഗാനമാണിത്. ഗാനകോകിലം ജാനകിയമ്മയാണ് സിനിമയിൽ ഈ പാട്ട് പാടിയിരിക്കുന്നത്. പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് എം.ജി രാധാകൃഷ്ണനായിരുന്നു. ഗാഥ മോളുടെ മധുര സ്വരത്തിൽ ഈ സുന്ദര ഗാനം കേൾക്കാം…