താരനൂപുരം ചാർത്തി.. അച്ഛൻ്റെയും മകളുടെയും അതിമനോഹരമായ ആലാപനത്തിൽ ഇതാ കേട്ട് നോക്കൂ.

കേൾക്കാൻ കൊതിക്കുന്ന സുന്ദരമായ പാട്ടുകൾ പാടി നമ്മുടെയെല്ലാം മനസ്സ് കവർന്ന അച്ഛനും മകളും ഇതാ വീണ്ടും ഒരു നിത്യഹരിത ഗാനവുമായി എത്തിയിരിക്കുകയാണ്. താരനൂപുരം ചാർത്തി എന്ന് തുടങ്ങുന്ന ഗാനം വിനയ്ശേഖറും ഗാഥ മോളും എത്ര മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത്. ഈ അനുഗ്രഹീത പ്രതിഭകളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

മനോജ് കെ ജയൻ, ചിപ്പി തുടങ്ങിയവർ അഭിനയിച്ച സോപാനം എന്ന ചിത്രത്തിൽ ദാസേട്ടനും മഞ്ജു മേനോനും ചേർന്ന് ആലപിച്ച ഒരു ഗാനമാണിത്. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ശ്രീ.എസ്.പി വെങ്കിടേഷ് ആയിരുന്നു ഈണം പകർന്നത്. വിനയ്ശേഖറിൻ്റെയും ഗാഥ മോളുടെയും മികച്ച ആലാപനത്തിൽ ഈ ഗാനമിതാ വീണ്ടും നമുക്കൊന്ന് ആസ്വദിക്കാം….