മലരെ നിന്നെ കാണാതിരുന്നാൽ.. പ്രേമം സിനിമയിലെ ആ ഹിറ്റ് ഗാനമിതാ ലിബിൻ്റെ സ്വരമാധുരിയിൽ

അനുഗ്രഹീത ശബ്ദവും ആലാപനവും വരദാനമായി ലഭിച്ച നമ്മുടെയെല്ലാം പ്രിയ ഗായകൻ ലിബിൻ്റെ മധുരശബ്ദത്തിൽ ഇതാ ഒരു മനോഹര ഗാനം ആസ്വദിക്കാം. മലരേ നിന്നെ കാണാതിരുന്നാൽ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ലിബിൻ്റെ ശബ്ദത്തിലൂടെ ഇതാ എല്ലാ പ്രിയ കൂട്ടുകാർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഈ കവർ വേർഷൻ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയമില്ല.

Melbourne Classics എൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻപോളി, സായ്പല്ലവി തുടങ്ങിയ താരങ്ങൾ അഭിനയിച്ച പ്രേമം എന്ന സിനിമയിൽ വിജയ് യേശുദാസ് പാടിയ ഗാനമാണിത്. Shabareesh Varma എഴുതിയ വരികൾക്ക് Rajesh Murugesan ആയിരുന്നു സംഗീതം പകർന്നത്.

Cover Song Credits : Singer : Libin Scaria , Piano : Bagio Babu , Studio : Vennila Record Inn, Mix : Devine Joseph , DOP : Noble Image, Vazhakkulam, Producer: Bon Sunny