ദാസേട്ടൻ്റെയും എസ്.പി.ബി സാറിൻ്റെയും മുന്നിൽ മണിച്ചേട്ടൻ അവതരിപ്പിച്ച പെർഫോമൻസ്

ഇതിഹാസ ഗായകരായ ദാസേട്ടൻ്റെയും എസ്.പി.ബി സാറിൻ്റെയും മുന്നിൽ മലയാളത്തിൻറെ പ്രിയ കലാകാരൻ മണിച്ചേട്ടൻ അവതരിപ്പിച്ച മനോഹരമായ ഒരു പഴയകാല പെർഫോമൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഓരോ മലയാളികളുടെയും ഹൃദയത്തിൽ ഇടം നേടിയ മണിച്ചേട്ടൻ്റെ ഈ പെർഫോമൻസ് ഒരു നിമിഷം നമ്മളെ ചിരിപ്പിക്കുകയും അദ്ദേഹത്തിൻ്റെ ഓർമ്മകൾ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്നു.

മഹാഗായകനായ എസ്.പി.ബി സാറും നമ്മളെ വിട്ട് പോയി. ആ അതുല്യ ഗായകൻ്റെയും മണിച്ചേട്ടൻ്റെയും വിയോഗം കലയേയും സംഗീതത്തെയും സ്നേഹിക്കുന്ന ഓരോരുത്തരെയും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. രണ്ട് പ്രതിഭകളെയാണ് നമുക്ക് നഷ്ടമായത്. കൈരളി ടിവിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ 10 ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞു. മറക്കാൻ കഴിയാത്ത ആ നിമിഷങ്ങൾ ഒരിക്കൽ കൂടി പ്രിയപ്പെട്ടവർക്കായി സമർപ്പിക്കുന്നു…