പറയാൻ മറന്ന പരിഭവങ്ങൾ.. സുഭാഷ് ചേർത്തലയുടെ അതിമനോഹരമായ പുല്ലാങ്കുഴൽ നാദത്തിൽ

സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന ചേർത്തലയിൽ നിന്നുള്ള അനുഗ്രഹീത കലാകാരൻ സുഭാഷിൻ്റെ ഈ പുല്ലാങ്കുഴൽ നാദം തീർച്ചയായും ആരുടേയും ഹൃദയം കവരും. ചിലർ അവരുടെ കഴിവ് കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. സുഭാഷ് ചേർത്തല എന്ന ഈ അതുല്യ പ്രതിഭയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എല്ലാ പ്രിയ ആസ്വാദകർക്കുമായി ഈ പ്രകടനം സമർപ്പിക്കുന്നു.

പറയാൻ മറന്ന പരിഭവങ്ങൾ എന്ന് തുടങ്ങുന്ന മലയാളത്തിലെ ഏറ്റവും മികച്ച ഒരു ഗാനമാണ് പുല്ലാങ്കുഴൽ നാദത്തിലൂടെ ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഗർഷോം എന്ന ചിത്രത്തിനുവേണ്ടി ഹരിഹരൻ ആലപിച്ച ഒരു ഗാനമാണിത്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയത് രമേഷ് നാരായണൻ ആയിരുന്നു. സുഭാഷ് ചേർത്തലയുടെ മനോഹരമായ വേണുനാദത്തിൽ ഇതാ നിങ്ങൾക്കായി