പണ്ട് പാടവരമ്പത്തിലൂടെ..കൊച്ചു മിടുക്കി വേണി മോൾ ഒരു കിടിലൻ പാട്ടുമായി വന്നു.. എല്ലാവരും കേൾക്കണേ

കുഞ്ഞി കഥകളും പാട്ടുകളുമായി സോഷ്യൽ മീഡിയയിലൂടെ ഓരോ മലയാളികളുടെയും ഹൃദയം കവർന്ന നമ്മുടെ കൊച്ചുമിടുക്കി കൃഷ്ണവേണി ഇതാ ഒരു പുതിയ പാട്ടുമായി വന്നിട്ടുണ്ട്. പണ്ട് പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത് എന്ന് തുടങ്ങുന്ന ഗാനമാണ് നമ്മുടെ കൃഷ്ണവേണി തലയാട്ടിക്കൊണ്ട് സുന്ദരമായി പാടിയിരിക്കുന്നത്.

Krishnaveni vlogs എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജോസഫ് എന്ന സിനിമയിൽ ഭാഗ്യരാജ് എഴുതി സംഗീതം നൽകിയ ഈ ഗാനം joju George & Benedict Shine ചേർന്നാണ് പാടിയത്. വരികളെല്ലാം ഓർത്തു വെച്ചു കൊണ്ട് വേണി മോൾ എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. ഈ മിടുക്കിയുടെ പാട്ടും കഥകളുമെല്ലാം ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. കൃഷ്ണവേണിയുടെ കുഞ്ഞ് ശബ്ദത്തിൽ ഇതാ നിങ്ങൾക്കായി.