കരിമിഴി കുരുവിയെ കണ്ടീല.. റിച്ചുക്കുട്ടനും കൃഷ്ണശ്രീയും ചേർന്ന് പാടിയപ്പോൾ.. എത്ര മനോഹരം

ടോപ് സിംഗർ സീസൺ ഒന്നിലെ കൊച്ചു മിടുക്കൻ റിച്ചുക്കുട്ടനും സീസൺ 2 ലെ മത്സരാർത്ഥിയായ കൃഷ്ണശ്രീയും ചേർന്ന് ഇതാ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. കരിമിഴി കുരുവിയെ എന്ന് തുടങ്ങുന്ന ഗാനമാണ് രണ്ടുപേരും ചേർന്ന് മനോഹരമായി പാടിയിരിക്കുന്നത്. കാണാനും കേൾക്കാനും ആഗ്രഹിച്ച ഈ സുന്ദര നിമിഷം എല്ലാ പ്രിയ ആസ്വാദകർക്കുമായി സമർപ്പിക്കുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച മീശമാധവൻ എന്ന സിനിമയിലെ ഗാനമാണിത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് സംഗീതം നൽകിയത് വിദ്യാസാഗർ ആയിരുന്നു. ദേവാനന്ദും സുജാത മോഹനും ചേർന്നാണ് ഈ ഗാനം സിനിമയിൽ പാടിയത്. റിച്ചുക്കുട്ടൻ്റെയും കൃഷ്ണശ്രീയുടെയും മനോഹരമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം.